key-ronation

പാലകുഴ : പാലക്കുഴ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ രണ്ടാംഘട്ടം പണി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽദാനവും ഹരിതമിത്രം ആപ്പ് വഴി 100 ശതമാനം കളക്ഷൻ പൂർത്തീകരണ പ്രഖ്യാപനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജയ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടുപ്ലാക്കൽ അദ്ധ്യക്ഷനായി. പഞ്ചായത്ത്അംഗങ്ങളായ എൻ. കെ ഗോപി , സലി ജോർജ്, ജിബി സാബു, എൻ.കെ. ജോസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, സിബി സഹദേവൻ,കെ.എ. മാണികുഞ്ഞ്, സാലി പീതാംബരൻ, ഇ. കെ. മജീഷ്, മഞ്ജു ജിനു, സിജി ബിനു, ഗീതു അനിൽകുമാർ, എന്നിവർ സംസാരിച്ചു.