
കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ ടൈറ്റൻസിന്റെ ഗ്ലോബൽ ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ വെസ്റ്റും തൃശ്ശൂരിലെ മറ്റ് റോട്ടറി ക്ലബ്ബുകളും സംയുക്തമായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ 15 ലക്ഷം രൂപ വിലവരുന്ന രണ്ടു ഡയാലിസിസ് മെഷീനുകൾ നൽകി. കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വിജയകുമാർ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, മുൻ ടി.ആർ.എഫ് ചെയർമാൻ ജയശങ്കർ, അസി. ഗവർണർ പോളി ജോൺ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ടാജ് പോൾ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.കെ. അനൂപ്, പി.ആർ.ഒ മീരാനായർ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ വെസ്റ്റിന്റെ മുൻ പ്രസിഡന്റുമാർ, റൊട്ടേറിയൻമാരായ പ്രകാശ് അയ്യർ, എം.കെ. രഞ്ജിത്ത്, തൃശൂരിലെ റോട്ടേറിയൻമാർ, ജേക്കബ് കോശി, ജോയ് കൊള്ളന്നൂർ, രാജഗോപാൽ എന്നിവർ പങ്കെടുത്തു.