പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന യാത്ര ഫ്യുവൽസിന്റെ പെരുമ്പാവൂരിലെ ഔട്ട്ലെറ്റ് 17ന് രാവിലെ 11 മണിക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനും ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയുമാകും. ആദ്യ വില്പന ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിക്കും. പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളുമായി സഹകരിച്ച് സംസ്ഥാനത്ത് 75റീട്ടെയിൽ ഓട്ട്ലെറ്റുകളാണ് സ്ഥാപിക്കുന്നത്. സി.എൻ.ജി, എൽ എൻ.ജി, ഇലക്ട്രിക്ക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഈ ഔട്ട്ലറ്റുകളിൽ ലഭ്യമാകും.