
പെരുമ്പാവൂർ: വെങ്ങോല പൂനൂർ മഹാദേവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ വിദ്യാരംഭദിനത്തിൽ വായനാ പൂർണിമ സംസ്ഥാന കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ മാസ്റ്ററെ ദേശാചാര്യ പുരസ്കാരം നൽകി ആദരിച്ചു. കൂടാതെ തെക്കെ വാഴക്കുളം കാവ്യ കലാകേന്ദ്രം അദ്ദേഹത്തിന് അക്ഷരജ്യോതി പുരസ്കാരവും നൽകി ആദരിച്ചു. പൂണൂർ മഹാദേവ ക്ഷേത്രത്തിൽ ഹരിശ്രീ കുറിക്കലിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതിനാണ് നാരായണൻ മാസ്റ്റർക്ക് അക്ഷര ജ്യോതി പുരസ്കാരം നൽകിയത്. ഒക്കൽ ശ്രീനാരായണ ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനായ നാരായണൻ മാസ്റ്റർ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ്.