പെരുമ്പാവൂർ: രായമംഗലം പഞ്ചാത്ത് 2024-2025 വാർഷിക പദ്ധതിയിൽ കറവപ്പശുവിന് കാലിത്തീറ്റ വിതരണം എന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പുല്ലുവഴി ക്ഷീരസംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷയായി. സീനിയർ വെറ്ററിനറി സർജൻ രഞ്ജു ആന്റണി, വാർഡ് മെമ്പർമാരായ ജോയ് പൂണേലി, ടിൻസി ബാബു, മിനി നാരായണൻകുട്ടി, മിനി ജോയ്, പി.വി. ചെറിയാൻ, എന്നിവർ സംസാരിച്ചു. ഈ പദ്ധതിയുടെ ഇരിങ്ങോൾ കുറുപ്പംപടി മേഖലയിലെ വിതരണ ഉദ്ഘാടനം ഇരിങ്ങോൾ ക്ഷീരസംഘത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി നിർവഹിച്ചു പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് കേരളഫീഡ്‌സിന്റെ 50 കി.ഗ്രാം വരുന്ന ഒരു ചാക്ക് എലൈറ്റ് കാലിത്തീറ്റയുടെ ഒരു ചാക്കിന്റെ വിലയായ 1540 രൂപ അടച്ചാൽ രണ്ട് ചാക്ക് കാലിതീറ്റ ലഭിക്കുന്നതാണ്.