ss-menon
അലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്ര വികസനത്തിന് 'ചീരക്കട അമ്മയ്ക്ക് ഒരടി മണ്ണ്' സമർപ്പണ ചടങ്ങ് വ്യവസായി എസ്.എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്ര വികസനത്തിന് ഭൂമി കണ്ടെത്തുന്നതിന് വിജയദശമി ദിനത്തിൽ തുടക്കമായി. 'ചീരക്കട അമ്മയ്ക്ക് ഒരടി മണ്ണ്' സമർപ്പണ ചടങ്ങ് വ്യവസായി എസ്.എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. വിനയകുമാർ പ്രഥമ ഭൂമി സമർപ്പണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്റ് എ.എസ്. സലിമോൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി. സന്തോഷ്, യുവ നാഷണൽ കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പി.ബി. മുരളിധരൻ, ആലങ്ങാട് യോഗം പ്രസിഡന്റ് പി.എസ്. ജയരാജ്, വേദഗ്രാമം നിധി ലിമിറ്റഡ് ചെയർമാൻ സി.പി. രാമദാസ്, ഡോ. കെ.എസ്. സുധീർ, സേതുനാഥ് മേനോൻ, ട്രഷറർ കെ.എൻ. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു. വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തോട്ടത്തിൽമന രവി നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.