 
നെടുമ്പാശേരി: നെടുമ്പാശേരി ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ശ്രീ കോവിലുകൾക്ക് വിജയദശമി ദിനത്തിൽ സ്ഥാനനിർണയം നടത്തി. കൊടുങ്ങല്ലൂർ സന്ദീപ് ആചാര്യയും ക്ഷേത്രം മേൽശാന്തി സുജിത്ത് പ്രണവവും കുറ്റിവെക്കൽ ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ കെ.എസ്. സ്വാമിനാഥൻ, എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ സെക്രട്ടറി പി.എസ്. ഷാജി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് അത്താണി, കൺവീനർ എം.സി. രാമദാസ്, ക്ഷേത്രം സെക്രട്ടറി സി.എ. ശിവദാസ്, രതി ശ്രീനിവാസ്, പി.കെ. ജയൻ, ടി.കെ. രമേശ്, എം.ടി. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.