photo
ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി എം.ജി രാമചന്ദ്രന്റെ കാർമ്മികത്വത്തിൽ നടന്ന വിദ്യാരംഭം

വൈപ്പിൻ: വൈപ്പിൻകരയിലെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നലെ വിജയദശമി ആഘോഷിച്ചു. ചെറായി ഗൗരീശ്വരം ക്ഷേത്രത്തിൽ മേൽശാന്തി എം.ജി. രാമചന്ദ്രന്റെ കാർമികത്വത്തിൽ നടന്ന വിദ്യാരംഭത്തിൽ നിരവധി കുട്ടികളെത്തി. വി.വി. സഭ നൃത്ത സംഗീത അക്കാ‌ഡമിയുടെ വാർഷികം പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നൃത്ത സംഗീത പരിപാടികൾ അരങ്ങേറി.
മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചനയും പ്രസാദ ഊട്ടും നടത്തി. മേൽശാന്തി മണികണ്ഠൻ കാർമികത്വം വഹിച്ചു.ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി എ.ആർ. പ്രകാശന്റെ കാർമികത്വത്തിൽ വിദ്യാമന്ത്രാർച്ചന, സമൂഹാർച്ചന , അന്നദാനം എന്നിവ നടന്നു.ഞാറക്കൽ ബാലഭദ്ര ക്ഷേത്രത്തിൽ മേൽശാന്തി സുകുമാരൻ തന്ത്രിയുടെ കാർമികത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.