
കൊച്ചി: സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 9ന് നടി മുത്തുമണി ഉദ്ഘാടനം ചെയ്യും. തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളും പരമഭട്ടാര കേന്ദ്രീയ വിദ്യാലയവുമാണ് വേദി. 26 സ്റ്റേജുകളിൽ 140 ഇനങ്ങളിൽ മത്സരം നടക്കും. 43 സ്‌കൂളുകളിൽ നിന്ന് 3200 മത്സരാർത്ഥികൾ പങ്കെടുക്കും.
കൊച്ചി സഹോദയ പ്രസിഡന്റും കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ പ്രിൻസിപ്പലുമായ വിനുമോൻ മാത്യു അദ്ധ്യക്ഷത വഹിക്കും. വടുതല ചിന്മയ വിദ്യാലയ പ്രിൻസിപ്പലും കൊച്ചി സഹോദയ സെക്രട്ടറിയുമായ വി. പ്രതിഭ, ശ്രീനാരായണ വിദ്യാപീഠം പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ എം.ആർ. രാഖി പ്രിൻസ്, എരൂർ ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പലും കൊച്ചി സഹോദയ ട്രഷററുമായ ഇ.പാർവതി എന്നിവർ പ്രസംഗിക്കും. കലോത്സവം 16ന് സമാപിക്കും.