കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിയിൽ അഴിമതിയെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10.30ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.എ. അയ്യപ്പൻ അദ്ധ്യക്ഷനാകും.