
തൃപ്പൂണിത്തുറ: ബ്രൗൺ ഷുഗറും കഞ്ചാവുമായി അസം സ്വദേശികളായ ദമ്പതികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം ബോൺഗായിഗ്ഔൺ സ്വദേശി ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23) എന്നിവരെയാണ്
ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്ന് ശനിയാഴ്ച വൈകിട്ട് കൊച്ചി ഡാൻസാഫും ഹിൽപാലസ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 240 ഗ്രാം കഞ്ചാവും 22 ഗ്രാം ബ്രൗൺ ഷുഗറും 2,35,490 രൂപയും കണ്ടെടുത്തു. കൊച്ചി സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ രാമുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഡി. രഞ്ജിത് കുമാർ, കെ.കെ.സുധീർ, എസ്.സി.പി.ഒമാരായ സി.വി.മധുസൂദനൻ, എ.ഷാജിമോൻ, എ.കെ.വർഗീസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.