kothamangalam

കോതമംഗലം: മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി തൊമ്മൻകുത്ത് അമയപ്രഭാഗത്ത് പുത്തൻപുരയിൽ സുബിൻ (30)നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂർ ചാത്തമറ്റം കവല ഭാഗത്തെ വീട്ടിലാണ് മോഷണം നടത്തിയത്. 64കാരിയുടെ 27 ഗ്രാം തൂക്കം വരുന്ന മാലയും അതിലുണ്ടായിരുന്ന ഏലസുമാണ് മോഷ്ടിച്ചത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണം. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ എസ്.ഐമാരായ റോജി ജോർജ്, പി.കെ.സാബു, വി.സി.സജി, സീനിയർ സി.പി ഒമാരായ ടി.കെ.ബിജു, എം.ആർ.ലിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.