
അങ്കമാലി: ഇറ്റലിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ഒരാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ചുണങ്ങംവേലി സ്വദേശി ലിന്റോ (33) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുളിയനം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇറ്റലിയിൽ കെയർഹോമിൽ ജോലി വാഗ്ദാനം ചെയ്ത് 6.33 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ലിന്റോ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.