kc-venugopal
എറണാകുളം ഡി.സി.സി.യുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി ഇന്റർനാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഗാന്ധിയൻ ആശയങ്ങൾക്ക് ഇന്ന് പതിന്മടങ്ങ് പ്രസക്തിയുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണഗോപാൽ എം.പി. എറണാകുളം ഡി.സി.സിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി ഇന്റർനാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

ഗാന്ധിയൻ ആശയങ്ങളെ തകർക്കാനും കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങൾ രാജ്യത്തിന് ദോഷമായി മാറും. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ പറ്റി പ്രധാനമന്ത്രിയും കൂട്ടരും മിണ്ടുന്നില്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരോട് ഒരു നിലപാടും മറ്റുള്ളവരോട് മറ്റൊരു നിലപാടുമാണ് കേന്ദ്രസക്കാരിന്. കേരളത്തെ പൂർണമായും അവഗണിക്കുകയാണ്.

ശബരിമലയിൽ ഏതെങ്കിലും തരത്തിൽ അനിഷ്ട സംഭവങ്ങൾക്ക് ആരെങ്കിലും നേതൃത്വം നൽകിയാൽ വിശ്വാസികൾക്കൊപ്പം കോൺഗ്രസ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതങ്ങൾക്ക് ഒപ്പവും വിശ്വാസ സംരക്ഷണത്തിന് കോൺഗ്രസ് ഏതറ്റം വരെയും പോകും.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കൊടിക്കുന്നിൽ സരേഷ് എം.പി, ടി.എൻ. പ്രതാപൻ, പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാൻ, ജെബി മേത്തർ, ടി.ജെ. വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.