
പെരുമ്പാവൂർ: ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർത്ഥാടക കുഴഞ്ഞു വീണ് മരിച്ചു. ഓടയ്ക്കാലി പാച്ചുപിളളപ്പടി നരീക്കാമറ്റം വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (68) ആണ് ശനിയാഴ്ച്ച സൗദിയിൽ മരണമടഞ്ഞത്. ഉംറ നിർവഹിച്ചശേഷം നാട്ടിലേക്ക് മടങ്ങാൻ വാഹനത്തിലേക്ക് കയറുന്നതിനിടെ കുഴഞ്ഞ് വീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണമടയുകയായിരുന്നു. കബറടക്കം നടത്തി. മക്കൾ: അഷ്‌റഫ്, നസീമ. മരുമക്കൾ : നസീറ, സലീം.