
കൊച്ചി: എറണാകുളം അതിരൂപതയിലെ ഡീക്കന്മാർക്ക് തിരുപ്പട്ടം കൊടുക്കുക, മാർ ബോസ്‌കോ പുത്തൂർ എറണാകുളം അതിരൂപത അഡ്മിനിസ്‌ട്രേറ്റർ പദവി രാജിവയ്ക്കുക, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ ഉൾപെടുത്തിയിട്ടുള്ള കൂരിയ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം അതിരൂപത അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
തുടർന്ന് ബിഷപ്പ് ഹൗസിന് മുന്നിൽ പ്രമേയം അവതരിപ്പിച്ചു.
സമാപന സമ്മേളനം അഡ്വ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈജു ആന്റണി മുഖ്യസന്ദേശം നൽകി, പ്രകാശ് പി. ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ, അഡ്വ. ബിനു ജോൺ, കൺവീനർ ജെമി ആഗസ്റ്റിൻ, അല്മായ മുന്നേറ്റം സെക്രട്ടറി പി.പി. ജെറാർദ് എന്നിവർ സംസാരിച്ചു.