
വൈപ്പിൻ:പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. സൗത്ത് പുതുവൈപ്പ് മാരായി ഹോബിയുടെയും സീമയുടെയും മകൻ ബോധി ഹോബി(17)യെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മറ്റു മൂന്നു കൂട്ടുകാരുമൊത്ത് ബീച്ചിലെത്തിയ ഇവർ കുളിക്കാനായി കടലിൽ ഇറങ്ങി. കടൽത്തിരയിൽപ്പെട്ട ബോധി മുങ്ങിത്താണു പോകുകയായിരുന്നു. മറ്റുള്ളവർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഞാറക്കൽ പൊലീസും മാലിപ്പുറത്തുനിന്ന് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. റെസ്‌ക്യൂ ബോട്ട് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ തെരച്ചിൽ നിർത്തി.സഹോദരി: ഹൃദ്യ.