honda

ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌.സി..ഐഎൽ) പ്രമുഖ ഓട്ടോടെക് പ്ലാറ്റ്‌ഫോമായ കാർസ്24-ന്റെ പങ്കാളിത്തത്തോടെ അഷ്വേർഡ് ബൈ ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചു. ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന്റെ ട്രിപ്പിൾ ബൊണാൻസ ആനുകൂല്യങ്ങളുടെ ഭാഗമായി, ഉപഭോക്താക്കൾക്ക് കാഷ് ഡിസ്‌കൗണ്ടുകൾ, മെയിന്റനൻസ് പാക്കേജുകൾ, ഉറപ്പുള്ള ബൈ ബാക്ക് പ്രോഗ്രാം എന്നിവ തിരഞ്ഞെടുക്കാം. ഇന്ത്യയിലുടനീളമുള്ള എല്ലാ കാർസ് 24 ഔട്ട്‌ലെറ്റുകളിലും ഹോണ്ട ഡീലർഷിപ്പുകളിലും അഷ്വേർഡ് ബൈ ബാക്ക് പ്രോഗ്രാം ലഭ്യമാണ്.

ലോകോത്തര ഡ്രൈവിംഗ് അനുഭവം മാത്രമല്ല, നവീകരണത്തിനുള്ള സമയമാകുമ്പോൾ സുരക്ഷിതവും പ്രതിഫലദായകവുമായ പുനർവിൽപ്പനയും ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡൻ്റ് കുനാൽ ബെൽ പറഞ്ഞു.