മൂവാറ്റുപുഴ: വനിതാ സാഹിതി മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരിവില്ല് കവിതയുടെ പെണ്ണരങ്ങെന്ന പരിപാടി സംഘടിപ്പിച്ചു. നവംബർ മൂന്നിന് നടക്കുന്ന വനിതാ സാഹിതി സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചാണ് പെൺ കവിയരങ്ങ് സംഘടിപ്പിച്ചത്. എഴുത്തുകാരി നിഷാ നാരായണൻ ഉദ്ഘാടനം ചെയ്തു. മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ തസ്മിൻ ശിഹാബിനെ ചടങ്ങിൽ ആദരിച്ചു. വനിതാ സാഹിതി മേഖലാ പ്രസിഡന്റ് പങ്കജാക്ഷി ടീച്ചർ അദ്ധ്യക്ഷയായി. മേഖലാ സെക്രട്ടറി കുഞ്ഞുമോൾ സി എൻ, ജില്ലാ ട്രഷറർ സിന്ധു ഉല്ലാസ്, ജിഷ ഇ .എൻ എന്നിവർ സംസാരിച്ചു. കവിതാവതരണങ്ങൾ നടന്നു.