
കൊച്ചി: റോട്ടറി ക്ലബ് ഒഫ് തൃപ്പൂണിത്തുറയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജുവനൈൽ ഡയബറ്റിക് ബാധിതരായ വിദ്യാർത്ഥികൾക്കും കലാരംഗത്ത് സഹായമർഹിക്കുന്നവർക്കുമായി സംഗീതവിരുന്ന് സംഘടിപ്പിച്ചു. സംഗീതസംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ കൂടിയായ രാജേഷ് ചേർത്തല, ഗണേഷ് സുന്ദരം, കെ.കെ. നിഷാദ്, ദിവ്യ എസ്. മേനോൻ എന്നിവർ പാട്ടുകൾ പാടി. റോട്ടറി അസിസ്റ്റന്റ് ഗവർണർ വിനോദ് മേനോൻ, ഗവർണർ ഗ്രൂപ്പ് പ്രതിനിധി ഹരികൃഷ്ണൻ, ബാങ്ക് ഒഫ് ബറോഡ ചീഫ് മാർക്കറ്റിംഗ് മാനേജർ ബീന തോമസ്, രാജേഷ് ചേർത്തല, ലക്ഷ്മി നാരായണൻ, ക്ലബ് പ്രസിഡന്റ് എൻ.ആർ പരമേശ്വരൻ, സെക്രട്ടറി ഡോ. ചിത്ര പ്രദീപ് എന്നിവർ പങ്കെടുത്തു.