 
കൊച്ചി: പച്ചാളം ഷണ്മുഖപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിജയദശമി ആഘോഷം സംഘടിപ്പിച്ചു. വർഷങ്ങളായി ദേവസ്വം ചെയർമാനായി സേവനം അനുഷ്ഠിക്കുന്ന പി.കെ. ശിവരാമനെ ശ്രീ ഷണ്മുഖവിലാസം സഭ ആദരിച്ചു. സഭ പ്രസിഡന്റ് കെ.വി. സാബു, ജനറൽ സെക്രട്ടറി കെ.ജി. ബിജു, വൈസ് പ്രസിഡന്റ് എസ്.ആർ. ദിൽജിത്ത്, സെക്രട്ടറി ഒ.സി. പ്രസന്നൻ, കമ്മിറ്റി അംഗങ്ങളായ ദിനിൽ, ഉത്തമപുരുഷൻ, വി.എൻ. ഹരിലാൽ, ടി.കെ. അജയഘോഷ്, കെ.പി. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.