ragh
കാഞ്ഞൂർ ദത്താത്രേയയിലെത്തിയ ജില്ലി ബേണിനെ ചീഫ് ഫിസിഷ്യൻ ഡോ. രാഘവൻ രാമൻകുട്ടി, ഡയറക്ടർ ശാരദ രാഘവൻ, ഡോ. ശ്യാംപ്രസാദ് രാഘവൻ എന്നിവർ സ്വീകരിക്കുന്നു

കാലടി: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പാലിയേറ്റീവ് കെയർ വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച യു.കെയിലെ പ്രശസ്ത നഴ്സ് ജില്ലി ബേൺ ആയുർവേദ പാലിയേറ്റീവ് കെയർ വിലയിരുത്താൻ കാഞ്ഞൂരിലെത്തി.

ദത്താത്രേയ ഹോളിസ്റ്റിക് ഹെൽത്ത് കെയർ സെന്ററും സുരക്ഷ പാലിയേറ്റീവ് കെയർ സെന്ററും ബേൺ സന്ദർശിച്ചു. 200ലധികം ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സൗജന്യമായ സേവനം നൽകുന്ന സ്ഥാപനമാണ് സുരക്ഷ പാലിയേറ്റീവ് കെയർ.

ചീഫ് ഫിസിഷ്യൻ വൈദ്യരത്നം ഡോ. രാഘവൻ രാമൻകുട്ടി, പാലിയേറ്റീവ് ഫിസിഷ്യൻ ഡോ. ശ്യാം പ്രസാദ് രാഘവൻ, കൺസൾട്ടന്റ് മുജീബ് കുട്ടമശേരി, നഴ്‌സ് സിബിയ സാജൻ തുടങ്ങിയവരുമായി ചർച്ച നടത്തി.