കൊച്ചി: ലോക സ്പൈൻ ദിനത്തോടനുബന്ധിച്ച് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ നട്ടെല്ലുവേദനയ്ക്കുള്ള സൗജന്യ ചികിത്സാ - ശസ്ത്രക്രിയ ക്യാമ്പ് ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തും. സീനിയർ ന്യൂറോ സർജൻ ഡോ. കെ. അജയ്‌കുമാർ ക്യാമ്പിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ, കൺസൾട്ടേഷൻ, എക്സ്റേ എന്നിവ സൗജന്യം. ലാബ് പരിശോധനകളും ശസ്ത്രക്രിയകളും പകുതി നിരക്കിൽ ലഭ്യമാകും. രജിസ്ട്രേഷന് : 0484 - 2887800.