പറവൂർ: വാവക്കാട് നടന്ന ജില്ലാ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് വോളിബാൾ അക്കാഡമിക്ക് ഇരട്ടകിരീടം. ആൺകുട്ടികളുടെ ഫൈനലിൽ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ വോളി ക്ലബിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനെയും പരാജയപ്പെടുത്തി. വിജയികൾക്ക് വി.എ. മൊയ്തീൻ നൈന, മുഹമ്മദ് ഷാരി എന്നിവർ ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാന മിനി വോളിബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭവത്ത് ബൈജുവിന് ഉപഹാരം നൽകി. 19 മുതൽ ആലപ്പുഴയിലെ ചാരമംഗലത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാടീമിനെ തിരഞ്ഞെടുത്തു.