പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി എൻട്രൻസ് പരീക്ഷകളിൽ വിജയം നേടാൻ സഹായിക്കുന്ന കീ ടു എൻട്രൻസ് പദ്ധതി തുടങ്ങി. വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷകളുടെ ചോദ്യരീതികളും മറ്റും മനസിലാക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന പരീക്ഷാ ക്ലാസുകളും യൂട്യൂബ് ക്ലാസുകളും പദ്ധതിയുടെ ഭാഗമാക്കും. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. അസി. മാനേജർ പി.എസ്. ജയരാജ്, പ്രിൻസിപ്പൽ വി. ബിന്ദു, പ്രോഗ്രാം കോഓഡിനേറ്റർ പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു.