ups
പായിപ്ര സർക്കാർ യു.പി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീം ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര സർക്കാർ യു.പി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം പി.എച്ച്. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ശില്പശാലകൾ, ബോധവത്കരണ ക്ലാസുകൾ, ഷോർട്ട്ഫിലിം നിർമ്മാണം തുടങ്ങിയവ നടന്നു. സമാപന സമ്മേളനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, പി.ടി.എ പ്രസിഡന്റ് നിസാർ മീരാൻ, വൈസ് പ്രസിഡന്റ് ഷാജഹാൻ പേണ്ടാണം, എൻ.എസ്.എസ് സ്കീം കോഓഡിനേറ്റർ കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.