 
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിയിൽ അഴിമതിയെന്ന് ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.എ. അയ്യപ്പൻ അദ്ധ്യക്ഷനായി. എസ്.സി മോർച്ച ജില്ലാപ്രസിഡന്റ് മനോജ് മനക്കേക്കര, വൈസ് പ്രസിഡന്റ് സി.എം. മോഹനൻ, മുരളി കോയിക്കര, ജില്ലാ സമിതിയംഗം പ്രസന്ന വാസുദേവൻ, ജില്ലാസെക്രട്ടറി സുമേഷ് സോമൻ, മണ്ഡലം ജനറൽ സെക്രട്ടറി സഹന കേറ്റയത്ത്, സി.എം. നാസർ, സുധൻ പട്ടിമറ്റം എന്നിവർ സംസാരിച്ചു.