karukutty
കേരള വ്യാപാരി വ്യവസായി സമിതി കറുകുറ്റി യൂണിറ്റ് സമ്മേളനം ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കേരള വ്യാപാരി വ്യവസായി സമിതി കറുകുറ്റി യൂണിറ്റ് സമ്മേളനം ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രകാശ് പാലാട്ടി അദ്ധ്യക്ഷനായി. എം.ജെ. ബേബി, ഇ.എസ്. സനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രകാശ് പാലാട്ടി (പ്രസിഡന്റ്),​ ഡേവിസ് പുല്ലൻ (വൈസ് പ്രസിഡന്റ് )​,​ ടോമി പെരേപ്പാടൻ (സെക്രട്ടറി), പി.പി. എൽദോ(ജോയിൻ സെക്രട്ടറി), ഡെന്നി ആന്റണി (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.