mla
കാവുങ്കരയിൽ റോഡ് നിർമ്മാണം തുടങ്ങിയപ്പോൾ

മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായി മൂന്ന് റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ആസാദ് - കീച്ചേരിപ്പടി റോഡ്, കാവുങ്കര മാർക്കറ്റ് റോഡ്, ആശ്രമംകുന്നു റോഡ് എന്നിവയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇന്നലെ ആരംഭിച്ചത്. ആസാദ് റോഡ് -കീച്ചേരിപ്പടി റോഡിന് ഒരു കിലോമീറ്റർ നീളവും 5.5 കിലോമീറ്റർ വീതിയുണ്ട്. കാവുങ്കര- മാർക്കറ്റ് റോഡിന് 316 മീറ്റർ നീളവും 7.5 മീറ്റർ വീതിയുണ്ട്. ആശ്രമം കുന്ന് റോഡ് ഒരു കിലോമീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുക. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം 2023 -24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് ഇ.ഇ.സി മാർക്കറ്റ് - പുളിഞ്ചോട് റോഡിന്റെ നിർമാണ പ്രവൃത്തികളും വേഗത്തിൽ ആരംഭിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. കാലതാമസമില്ലാതെ റോഡുകളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും എം.എൽ.എ അറിയിച്ചു .