nisga
ഗുരുധർമ്മ പ്രചാരണസഭ കൊച്ചി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവര മഠാങ്കണത്തിൽ നടന്ന ശാരദമന്ത്രാർച്ചനയും പ്രഭാഷണവും നിഷ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, ഗീതാ സുബ്രഹ്മണ്യൻ തുടങ്ങി​യവർ സമീപം

കുമ്പളങ്ങി: ഗുരുധർമ്മ പ്രചാരണസഭ കൊച്ചി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവര മഠാങ്കണത്തിൽ ശാരദമന്ത്രാർച്ചനയും പ്രഭാഷണവും ശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. ചടങ്ങ് നിഷ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പാർവതി സുനിൽ ദീപംതെളിച്ചു. സഭ രക്ഷാധികാരി ഗീത സുബ്രഹ്മണ്യൻ, പ്രസിഡന്റ് ചന്ദ്രമതി പ്രതാപൻ, സെക്രട്ടറി കെ.എസ്. സുരേഷ്, മിനി പ്രതീപ്, ശ്യാമള ശിവൻ, സുലതാ വത്സൻ, ഗിരിജാ ഷൺമുഖൻ, സഭ വനിതാസംഘം സെക്രട്ടറി അനൂപാ പ്രശാന്ത്, സുചിത്ര പ്രിൻസ്, നിഷാ അനിൽ, യുവജനവേദി സെക്രട്ടറി ടി.എസ്. സുമേഷ്, പ്രസിഡന്റ് ലൈജു, ഖജാൻജി സുധീർ എന്നിവർ നേതൃത്വം നൽകി.