കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ എം.ബി.ആർ. മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന സാമൂഹ്യ ആരോഗ്യ പരിപാലന പദ്ധതിയായ "സ്നേഹത്തണൽ" ഇന്ന് ഹൈക്കോടതി ഭാഗത്ത്. ഇവിടത്തെ കിടപ്പ്, ക്യാൻസർ രോഗികളെ വീടുകളിൽ എത്തി ഡോക്ടർ മെറിൻ ബാബുവിന്റെ നേതൃത്വത്തിൽ പരിശോധിച്ച് സൗജന്യമായി മരുന്നുകളും ചികിത്സയും നൽകും.