 
ആലുവ: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര മേളയുടെ ലോഗോ അൻവർ സാദത്ത് എം.എൽ.എ പ്രകാശനം ചെയ്തു. ഒക്ടോബർ 24,25 തിയതികളിൽ നഗരത്തിലെ വിവിധ സ്‌കൂളുകളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, നഗരസഭ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഫാസിൽ ഹുസൈൻ, അംഗങ്ങളായ ലിസ ജോൺസൺ, മിനി ബൈജു, പി.പി. ജയിംസ്, ഷമ്മി സെബാസ്റ്റ്യൻ, സംഘാടകരായ സിബി അഗസ്റ്റ്യൻ, പി. നവീന, ടി.വി. മുരളീധരൻ, എം.കെ. ബിജു, സജി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. കോതമംഗലം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നാം വർഷ പ്ലസ് ടു വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യു തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.