മൂവാറ്റുപുഴ: ലഹരി മാഫിയുടെ പിടിയിൽ അമർന്ന മൂവാറ്റുപുഴ നഗരത്തെ തിരിച്ചുപിടിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് സി.പി.എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. ലഹരി സംഘങ്ങളെ അമർച്ച ചെയ്ത് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുവാൻ പൊലീസ്, എക്സൈസ് വകുപ്പുകൾ തയ്യാറാകണം.

സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.ആർ. പ്രഭാകരൻ, യു.ആർ. ബാബു, എം.എ. സഹീർ, ടി.എൻ. മോഹനൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.ജി. അനിൽകുമാറിനെ തിരഞ്ഞെടുത്തു.