 
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ പാലിയേറ്റീവ് കെയർ പദ്ധതിയായ ആശ്വാസ് വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് സുജാത മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ക്യാൻസർ, ഡയബറ്റിക് ബാധിച്ച കിടപ്പുരോഗികൾക്ക് പദ്ധതിയുടെ ഭാഗമായി മരുന്ന് വാങ്ങാൻ സഹായം നൽകും. വൈ.എം.സി.എയുടെ സമീപദേശത്തുള്ള കിടപ്പുരോഗികൾക്കായിരിക്കും മുൻഗണന. വൈ.എം.സി.എ.യുടെ സോഷ്യൽ സർവീസ് ചെയർമാൻ വി. എബ്രഹാം സൈമൺ, ഫാ. ഡോ.കുര്യാക്കോസ് തണ്ണിക്കോട്ട്, ട്രഷറർ ഷോൺ ജെഫ് ക്രിസ്റ്റഫർ, സജി എബ്രഹാം, ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.