mrd
മരട് നഗരസഭ ഐക്യദാർഢ്യപക്ഷാചരണം മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യന്നു

മരട്: മരട് നഗരസഭയും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമവകുപ്പും സംയുക്തമായി മരടിൽസാമൂഹ്യഐക്യദാർഢ്യപക്ഷാചരണം സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് കെ. മുഹമ്മദ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ ശോഭ ചന്ദ്രൻ, സി.ആർ. ഷാനവാസ്, ചന്ദ്രകലാധരൻ, ബിന്ദു ഇ.പി, എസ്.സി.എസ്.ടി ഓഫീസർ മിനി വേണുഗോപാൽ, എസ് .സി പ്രമോട്ടർമാരായ വി.ബി.സബിത, അൽക്ക കൃഷ്ണൻ, ടി.ആർ. അഖില, എം.എൽ. സുചിത്ര എന്നിവർ സംസാരിച്ചു. സജിത്ത് തോമസ് ക്ലാസെടുത്തു.