മൂവാറ്റുപുഴ: കല്ലൂർക്കാട് ഉപ ജില്ലാ കായിക മേള കലൂർ ഐപ്പ് മെമ്മോറിയൽ എച്ച്.എസിൽ ഇന്ന് ആരംഭിക്കും. രാവിലെ 8.30ന് കല്ലൂർക്കാട് എ.ഇ.ഒ എം.പി.സജീവ് പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്‌ഘാടനം ചെയ്യും. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി അദ്ധ്യക്ഷനാകും. 17ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 25 സ്കൂളുകളിൽ നിന്നായി 850 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.