
കൊച്ചി: മീനുകളെ കുറിച്ചുള്ള അറിവുകൾ ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കൊച്ചിയിൽ ഫിഷ് വാക് സംഘടിപ്പിക്കുന്നു. മത്സ്യ സമുദ്ര ജൈവവൈവിധ്യ പ്രത്യേകതകൾ പൊതജനങ്ങളിലെത്തിക്കുന്നതിന് പക്ഷി നിരീക്ഷണത്തിന് സമാനമായി, കടൽജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. 19ന് ശേഷം ഈ മാസം 26, നവംബർ 16, 23 തീയതികളിലും ഫിഷ് വാക് സംഘടിപ്പിക്കും.
സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ സന്ദർശിച്ച് കടലിൽ നിന്ന് പിടിക്കുന്ന മീനുകളുടെ ശാസ്ത്രീയ വിവരങ്ങൾ പരിചയപ്പെടുത്തും. താൽപര്യമുള്ളവർ പേര്, വയസ്, ആധാർ നമ്പർ, താൽപര്യം പ്രകടിപ്പിക്കുന്ന പ്രസ്താവന എന്നിവ സഹിതം 17ന് മുമ്പ് fishwalkcmfri@gmail.com എന്ന ഇ-മെയിലിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8301048849.