വൈപ്പിൻ: സാഹിത്യ പ്രവർത്തക സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവേകാനന്ദൻ മുനമ്പത്തിന്റെ ചെറുകഥാ സമാഹാരം( ശിരോവസ്ത്രം ), ബാബു മുനമ്പത്തിന്റെ കവിതാസമാഹാരം ( ഇടയൻ ഇവിടെയുണ്ട് ) എന്നീ പുസ്തകങ്ങൾ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജോസഫ് പനക്കൽ അദ്ധ്യക്ഷനായി. എം.എം. പൗലോസ്, രവിത ഹരിദാസ്, ടി.കെ. ഗംഗാധരൻ, കുസുംഷലാൽ, ഡോ. ടി.എച്ച്. ജിത, ടി.ആർ. വിനോയ് കുമാർ, കവിത ബിജു, കെ.എസ്. സലി, വിവേകാനന്ദൻ മുനമ്പം, ബാബു മുനമ്പം എന്നിവർ സംസാരിച്ചു.