syro

കൊ​ച്ചി​:​ ​ഒ​രു​വി​ഭാ​ഗം​ ​വൈ​ദി​ക​രും​ ​വി​ശ്വാ​സി​ക​ളും​ ​സ​ഭ​യെ​ ​പി​ള​ർ​ത്താ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ​സി​റോ​മ​ല​ബാ​ർ​ ​മീ​ഡി​യ​ ​ക​മ്മി​ഷ​ൻ​ ​ആ​രോ​പി​ച്ചു.​ ​മാ​ർ​പ്പാ​പ്പ​യു​ടെ​ ​കീ​ഴി​ൽ​ ​സ്വ​ത​ന്ത്ര​സ​ഭ​യാ​യി​ ​മാ​റു​മെ​ന്ന് ​പ​റ​ഞ്ഞ് ​വി​ശ്വാ​സി​ക​ളെ​ ​ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​ആ​രോ​പി​ച്ചു.​ ​മാ​ർ​പ്പാ​പ്പ​ ​ര​ണ്ടു​ ​പ്രാ​വ​ശ്യം​ ​ക​ത്തെ​ഴു​തു​ക​യും​ ​ഒ​രു​ത​വ​ണ​ ​വീ​ഡി​യോ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​ട്ടും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ധി​കാ​ര​ത്തെ​ ​വെ​ല്ലു​വി​ളി​ച്ച് ​അ​നു​സ​ര​ണ​വ്ര​തം​ ​ലം​ഘി​ച്ചാണ്​ ​ബി​ഷ​പ്പ് ​ഹൗ​സി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ത്ത​ ​വി​മ​ത​വൈ​ദി​ക​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​ഔ​ദ്യോ​ഗി​ക​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​നീ​ക്ക​ണ​മെ​ന്ന് ​കാ​ത്ത​ലി​ക്ക് ​ന​സ്രാ​ണി​ ​അ​സോ​സി​യേ​ഷ​ൻ​ ​(​സി.​എ​ൻ.​എ​ ​)​ ​അ​തി​രൂ​പ​ത​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​എം.​പി.​ ​ജോ​ർ​ജ്,​ ​വ​ക്താ​വ് ​ഷൈ​ബി​ ​പാ​പ്പ​ച്ച​ൻ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.