
കൊച്ചി: മുൻ കാശിമഠാധിപതി സ്വാമി സുധീന്ദ്ര തീർത്ഥയുടെ ജന്മശതാബ്ദി ആചരിച്ചു. ജന്മശതാബ്ദിയോടനുബന്ധിച്ച് എറണാകുളം ശ്രീസുധീന്ദ്ര വാണിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിൽ അന്നദാനം നടത്തി. എറണാകുളം തിരുമല ദേവസ്വം അധികാരി നവീൻ ആർ. കമ്മത്ത്, അഡ്വക്കേറ്റ് രാമനാരായണ പ്രഭു, കോർപ്പറേഷൻ കൗൺസിലർ സുധാ ദിലീപ്, പി.കെ. നന്ദലാൽ ഷേണായ്, സത്യ നാരായണ പ്രഭു, ആർ. ഭാസ്കർ ഷേണായ്, രാധാകൃഷ്ണ കമ്മത്ത്, സി.ജി. രാജഗോപാൽ, രഞ്ജിത്ത് കുമാർ ഷേണായ്, ദിലീപ് കുമാർ എന്നിവരും ഗവ. ആശുപത്രി സ്റ്റാഫ് അംഗങ്ങളായ സെറിൻ സാറാ, സൂര്യ പ്രസന്നൻ, അൽക്കാസത്ത്, സ്മിത കീറ്റസ്, രശ്മി പ്രിയ തുടങ്ങിയവർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തു.