കൊച്ചി: മദ്യപിച്ച് ബസ് ഓടിച്ചതിന് രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വ്യാപകപരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ കുടുങ്ങിയത്. അപകടകരമായും അശ്രദ്ധമായും ബസ് ഓടിച്ചതിന് 18 കേസും അമിതവേഗത്തിന് 17 കേസുകളും രജിസ്റ്റർചെയ്തു. ശക്തമായ നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു.