ആലുവ: ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ ഏലൂർ കുറ്റിക്കാട്ടുകരയിൽ മിനിലോറിയിടിച്ച് മരിച്ചു. കളമശേരി പുതിയറോഡ് വൺടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ അടിമാലി കമ്പിളികണ്ടം പാറത്തോട് പൂക്കാട്ട് വീട്ടിൽ രാജൻകുട്ടിയുടെ മകൻ രാഹുൽരാജ് (22), കോഴിക്കോട് പയ്യോളി മണിയൂരിൽ തൈവച്ചപറമ്പിൽ രമേശന്റെ മകൻ ആദിഷ് (21) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാർ ഇരുവരെയും ആലുവാ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.
എ.സി മെക്കാനിക്കുകളായ രാഹുലും ആദിഷും കളമശേരിയിൽനിന്ന് ഭക്ഷണം കഴിച്ച് ഞായറാഴ്ച രാത്രി പതിനൊന്നോടെ പാതാളത്തെ താമസസ്ഥലത്തേയ്ക്കു പോകുമ്പോഴായിരുന്നു അപകടം.
ബിന്ദുവാണ് രാഹുൽരാജിന്റെ മാതാവ്. ബിരുദ വിദ്യാർത്ഥിനി രാധിക ഏക സഹോദരിയാണ്. ബീനയാണ് ആദിഷിന്റെ മാതാവ്. സഹോദരൻ: അനന്തു.