
കാക്കനാട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി മുന്നൊരുക്കം ശില്പശാല സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം.അബ്ദുൽ സലാം അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി.ഇ.അബ്ദുൽ ഗഫൂർ, ട്രഷറർ പി.എ. അഹമ്മദ് കബീർ, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം കവല, പി.എ മമ്മൂ, ടി.എം.അബ്ബാസ്, നേതാക്കളായ സുബൈർ ഓണംപിള്ളി, കെരിം പാടത്തിക്കര, കെ.എ.മുഹമ്മദ് ആസിഫ്, എ.എ. ഇബ്രാഹിംകുട്ടി, പി.എം. മാഹിൻകുട്ടി, കെ.കെ.ഇബ്രാഹിം, പി.എം യൂസഫ്, സി.എസ് സൈനുദ്ദീൻ, നസീമ മൂസ, സജീന അക്ബർ, വി.എം.എ ബക്കർ, കെ.കെ.അക്ബർ തുടങ്ങിയവർ സംസാരിച്ചു.