കൊച്ചി: കാപ്പ നിയമലംഘനം നടത്തിയ പ്രതി പിടിയിലായി. കടവന്ത്ര ഗാന്ധിനഗർ പുളിക്കൽവീട്ടിൽ രാഹുൽ ബാബുവാണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാളെ കാപ്പചുമത്തി നാടുകടത്തിയിരുന്നു. കൊച്ചി സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇത് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.