piravom
പിറവം നഗരസഭയിലെ വളപ്പിൽപാലം വരെ പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചത് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു

പിറവം: പിറവം നഗരസഭ 19-ാം ഡിവിഷനിൽ വളപ്പിൽ പാലം വരെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇതുവരെയും കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാതിരുന്ന ബോട്ട് ഹൗസ് പടി മുതൽ വളപ്പിൽ പടി വരെയാണ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചത്. കുടിവെള്ള വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. കൗൺസിലർമാരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്,​ ഡോ. അജേഷ് മനോഹർ, പി. ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, കുടുബശ്രീ എ.ഡി.എസ് എം.ആർ. റോഷനി തുടങ്ങിയവർ സംസാരിച്ചു.