
ആലങ്ങാട്: കോൺഗ്രസ് നേതാവ് വി.കെ സീതി കോൺഗ്രസ് ആശയവും ഗാന്ധിയൻ ദർശനവും ഉയർത്തിപ്പിടിച്ച നേതാവും രാഷ്ട്രീയ നേതാക്കൾക്ക് പഠിക്കാൻ കഴിയുന്ന മാതൃക നേതാവുമായിരുന്നെന്ന് കെ.പി.സി.സി സെക്രട്ടറി എം.ആർ അഭിലാഷ് പറഞ്ഞു. വി.കെ സീതിയുടെ പതിനഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നും സഹപ്രവർത്തകരുടെ ആദരവ് ഏറ്റുവാങ്ങിയ നേതാവ് ആയതിനാലാണ് മൺമറഞ്ഞ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും സീതിയെ നാട് ഇന്നും കെടാവിളക്കായി ഹൃദയത്തിലേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മണ്ഡ
ലം പ്രസിഡന്റ് ഇ.എം. അബ്ദുൾ സലാം അദ്ധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് എ.എം. അലി, ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ, ഡി.സി.സി. മെമ്പർ സുരേഷ് ബാബു, ബ്ലോക്ക് ഭാരവാഹികളായ ഡി.എസ്. സുനീർ, എ.എം. അബു, സൂസൻ വർഗീസ്, സന്തോഷ് പി.അഗസ്റ്റിൻ, അബ്ദുൾ മജീദ്, കെ.എ. സിയാവുദ്ദീൻ, റെഷീദ് കൊടിയൻ, എം.പി. റെഷീദ്, വി.ഐ. കെരീം, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ബിന്ദു ഗോപി, ഫാത്തിമ ഷംസുദ്ദീൻ, സൈഫുന്നീസ റെഷീദ് എന്നിവർ സംസാരിച്ചു.