തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ വികസന മുരടിപ്പിനെതിരെയും അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരേയും ട്രൂറ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 19 ന് വൈകിട്ട് 4ന് കിഴക്കേകോട്ട ജംഗ്ഷനിൽ പ്രതിഷേധധർണ നടത്തും.

എസ്.എൻ ജംഗ്ഷൻ -പൂത്തോട്ട റോഡ് വികസനം, കോണോത്തു പുഴയുടെ നവീകരണം, അടച്ചിട്ടിരിക്കുന്ന മാളുകൾ തുറന്നു പ്രവർത്തിപ്പിക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സീപോർട്ട് - എയർപോർട്ട് റോഡ് പുതിയകാവുവരെ നീട്ടുക, നിർദ്ദിഷ്‌ട ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കുക

എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണയെന്ന് ട്രൂറ തൃപ്പൂണിത്തുറ ദക്ഷിണ മേഖലാ, മദ്ധ്യമേഖല കമ്മിറ്റികൾക്കുവേണ്ടി എം. സന്തോഷ് കുമാർ, എം. രവി, സി.എസ്. മോഹനൻ, കെ. പത്മനാഭൻ എന്നിവർ അറിയിച്ചു.