
കാലടി: മാണിക്കമംഗലം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് എറണാകുളം ജില്ലാ വിമുക്തി മിഷനുമായി സഹകരിച്ച് ലഹരിക്കെതിരെ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. അസി. എക്സൈസ് ഓഫീസർ ജയരാജ് വി ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫീസർ സിദ്ധിക്ക് സി. എ ലഹരിക്കെതിരെ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഹരിശ്രീ ഒ. ബി, ഹെഡ്മിസ്ട്രസ് സ്മിത എസ്. നായർ എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ രഘു പി, ഗൈഡ് ക്യാപ്റ്റൻ സരിത വി, പി.ടി.എ എന്നിവർ നേതൃത്വം നൽകി.