
മൂവാറ്റുപുഴ: കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ശാസ്ത്രോത്സവം -2024 തുടങ്ങി. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എംബിറ്റിസ് എൻജിനിയറിംഗ്കോളേജ് മുൻ പ്രിൻസിപ്പലും രാജഗിരി എൻജിനിയറിംഗ് കോളേജ് പ്രൊഫസറുമായ ഡോ. സോജൻ ലാൽ മുഖ്യ പ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഡി.ഇ.ഒ സുമ ആർ, വാർഡ് കൗൺസിലർ രാജശ്രീ രാജു, നിർമല എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അഡ്വ. ബേസിൽ പൗലോസ്, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിജി ടി.ജി, സി. റാണി അഗസ്റ്റിൻ (എസ്.എ.ജി.എച്ച്.എസ്.എസ് മൂവാറ്റുപുഴ), ടി.ടി.വി.എച്ച്. എസ്.എസ് പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട്, പേഴയ്ക്കാപ്പിള്ളി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സന്തോഷ് ടി.ബി, വീട്ടൂർ എബനേസർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിജു കുമാർ, എച്ച്.എം ഫോറം സെക്രട്ടറി മുഹമ്മദ് കെ. എം, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് എച്ച്.എം വി.എസ് ധന്യ, പേഴയ്ക്കാപ്പിള്ളി ജി.എച്ച്.എസ്.എസ് എച്ച്.എം ഇൻ ചാർജ് റഹ്മത്ത് പി. എം, മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പ്രോഗ്രാം കോഓഡിനേറ്ററുമായ റവ. ഡോ. ആന്റണി പുത്തൻകുളം, മൂവാറ്റുപുഴ ഉപജില്ല സോഷ്യൽ സയൻസ് കൺവീനറും പ്രോഗ്രാം കോഡിനേറ്ററുമായ അമ്പിളി മോഹനൻ എന്നിവർ സംസാരിച്ചു.