തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ലൈഫ് വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ഒമ്പതാംവാർഡിലെ ഒന്നാംനമ്പർ സ്‌മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും 18ന് രാവിലെ 9.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.